Skip to main content

അറിയിപ്പുകള്‍

വയര്‍മാന്‍ പരിശീലന പരിപാടി

വയർമാൻ പരീക്ഷയും പ്രായോഗിക പരീക്ഷയും 2019ൽ പാസായി പെർമിറ്റിന് അർഹരായവർക്ക് ഈ മാസം 18ന് എറണാകുളം ഇക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. കാക്കനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമേ വയർമാൻ പെർമിറ്റ് ലഭിക്കുകയുള്ളു എന്ന്  ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. പരിശീലന പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.

 

വസ്തുലേലം

കാക്കനാട്: വിൽപ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിന് മൂവാറ്റുപുഴ താലൂക്കിലെ വാളകം വില്ലേജ് സർവ്വേ നമ്പർ 347/9 ൽ പെട്ട 36.42 ആർ വസ്തുവും 30. 35 ആർ വസ്തുവും മുളവൂർ വില്ലേജ് സർവ്വേ നമ്പർ 1104/46 - 1 ൽപെട്ട 74.66 വസ്തുവും ഫെബ്രുവരി 25, 27 തീയതികളിൽ ലേലം ചെയ്യും.

 

ഉപയോഗശൂന്യമായ ഓഫീസ് ഉപകരണങ്ങൾ ലേലത്തിന്

കാക്കനാട്: കളക്ടറേറ്റിലെ ഉപയോഗശൂന്യമായ വിവിധ ഓഫീസ് ഉപകരണങ്ങൾ ഫെബ്രുവരി 20 ന് രാവിലെ 11 ന് കളക്ടറേറ്റ് പരിസരത്ത് ലേലം ചെയ്യും.  റിവോൾവിങ് ഓഫീസ് ചെയറുകൾ, മെറ്റൽ ഫ്രെയിമുള്ള കസേരകൾ, സ്റ്റീൽ സ്റ്റാൻഡ്, തടി സ്റ്റാൻഡ്, നെയ്ത്ത് കസേര, പ്ലാസ്റ്റിക് മോൾഡഡ് കസേര, വാക്വം ക്ലീനർ, വാൾ ഫാൻ എന്നിവയാണ് ലേലം ചെയ്യുക.  ലേലത്തിൽ പങ്കെടുക്കുന്നവർക്ക് മുൻകൂർ അനുമതിയോടെ ഉപകരണങ്ങൾ പരിശോധിക്കാം.

 

date