Skip to main content

വണ്‍ സ്‌റ്റോപ്പ് സെന്ററില്‍ ഒഴിവുകള്‍

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വണ്‍ സ്‌റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. സെക്യൂരിറ്റി ഓഫീസര്‍ ഒഴികെയുളള തസ്തികയില്‍ സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.  തസ്തിക, യോഗ്യത യഥാക്രമം :  സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍-നിയമം / എം.എസ്.ഡബ്യൂ ബിരുദം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. കേസ് വര്‍ക്കര്‍--നിയമം / എം.എസ്.ഡബ്യൂ ബിരുദം. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍-ക്ലിനിക്കല്‍ സൈക്കോളജി / എം.എസ്.ഡബ്യൂ ബിരുദം. ഐ.ടി സ്റ്റാഫ്-  ബിരുദവും കമ്പൂട്ടര്‍ പരിശീലന സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.

ഡാറ്റാ മാനേജ്‌മെന്റ്, ഡി ടി പി, വെബ് ഡിസൈനിങ്ങ്, വീഡിയോ കോണ്‍ഫറന്‍സിങ്ങ് എന്നിവയില്‍ പരിചയം. മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍-എഴുത്തും വായനയും അറിയണം. സെക്യൂരിറ്റി ഓഫീസര്‍-വിമുക്തഭടന്‍മാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ നവംബര്‍ 13 നകം  പേര്, വിലാസം, ഫോണ്‍ നമ്പര്‍, യോഗ്യത, പ്രവൃത്തി പരിചയം എന്നിവയടങ്ങുന്ന അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്പൂക്കാവ്, തൃശൂര്‍ 20  എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിച്ചവര്‍ നവംബര്‍ 15 ന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :  0487-2321702.
 

date