Post Category
പ്രവാസി കമ്മീഷന്‍ സിറ്റിംഗ്
പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്റെ സിറ്റിംഗ് 20ന് രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരാതികള്‍ കമ്മീഷന് സിറ്റിംഗില്‍ സമര്‍പ്പിക്കാം. പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ മുന്‍കൂറായി അയയ്ക്കാം.
date
- Log in to post comments