Skip to main content

കൊറോണ വൈറസ്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് 28 ദിവസം ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രം

കൊറോണ വൈറസ് ബാധ സംബന്ധിച്ച ആശങ്ക അകലുന്ന സന്ദര്‍ഭത്തിലും ജാഗ്രത വെടിയരുതെന്നും ആരോഗ്യ സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു. 28 ദിവസത്തെ  സമ്പൂര്‍ണ  ഗൃഹനിരീക്ഷണം  പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്ന കര്‍ശന നിര്‍ദേശം മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഡി എം ഒ അറിയിച്ചു

date