Skip to main content

അറിയിപ്പുകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൂവപ്പടി ഐസിഡിഎസിലെ വിവിധ അങ്കണവാടികളില്‍ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍  ഫെബ്രുവരി 28-ന് രാവിലെ  11 വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447727673.

സി. എഫ്. ആര്‍. ഡി കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി. എഫ്. ആര്‍. ഡി) ന്റെ ഒരു കളക്ഷന്‍ സെന്റര്‍ കടവന്ത്രയിലുള്ള സപ്‌ളൈകോ ആസ്ഥാനത്ത്  ഫെബ്രുവരി 14 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണമേന്‍മ പരിശോധനയ്ക്കുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളുടെയും, ജലത്തിന്റെയും സാമ്പിളുകള്‍ കളക്ഷന്‍ സെന്ററില്‍ സ്വീകരിക്കുന്നതായിരിക്കും. ലോകോത്തര നിലവാരമുള്ള ഫുഡ്ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിക്ക്, ഫുഡ്‌സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യ,  എന്‍.എ.ബി. എല്‍ എന്നിവയുടെ അംഗീകാരം ഉള്ളതാണ്.
എല്ലാത്തരം ഭക്ഷ്യപദാര്‍ത്ഥങ്ങളുടെയും, മൃഗങ്ങള്‍, കോഴി, മത്സ്യം ഇവയ്ക്ക് നല്‍കുന്ന തീറ്റയുടെ ഗുണനിലവാരം എന്നിവയും വേഗത്തില്‍ പരിശോധിച്ച് ഫലങ്ങള്‍ ലഭ്യമാക്കുന്നു. സാമ്പിളുകള്‍ രാവിലെ 10 മുതല്‍  ഉച്ചയ്ക്ക് ഒന്നു  വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495076536.

ഗവ:ലോ കോളേജില്‍ റഗുലര്‍ ക്ലാസുകള്‍ 24 മുതല്‍
കൊച്ചി: എറണാകുളം ഗവ:ലോ കോളേജില്‍ ഫെബ്രുവരി 24 മുതല്‍ മാത്രമേ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുകയുളളൂ എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date