Skip to main content

റേഷന്‍ കാര്‍ഡ്: താലൂക്ക് തല അദാലത്ത് ഫെബ്രുവരി 17 മുതല്‍ 29 വരെ

 

ആലപ്പുഴ:  എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് നിലവില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ താലൂക്ക് തല അദാലത്ത് ഫെബ്രുവരി 17 മുതല്‍ 29 വരെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും രാവിലെ 11 മുതല്‍ നാലുവരെ നടത്തും. ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ വഴി തയ്യാറാക്കിയ അപേക്ഷകളാണ് ഹാജരാക്കേണ്ടത്. റോഡു വക്കിലും റെയിലിന്റെ പരിസരത്തും, തോടുവക്കിലും ഷെഡ് കെട്ടി താമസിക്കുന്ന റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും അദാലത്തില്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു

date