Skip to main content

നോർക്ക പുനരധിവാസ പദ്ധതി: വായ്പാ യോഗ്യത നിർണ്ണയവും സംരംഭകത്വ പരിശീലനവും മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ

 

        പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്‌സിന്റെ  നേതൃത്വത്തിൽ യുകോ ബാങ്ക,് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക്  എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.   തിരികെയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തിൽ പരിചയപ്പെടുത്തും.

                 എൽദോ എബ്രഹാം എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.  മൂവാറ്റുപുഴ മുൻസിപ്പൽ  ചെയർ പേഴ്‌സൺ  ഉഷാ ശശിധരൻ അദ്ധ്യക്ഷത വഹിക്കും. യുകോ ബാങ്ക് അസിറ്റന്റ് ജനറൽ മാനേജർ കെ. രവികുമാർ സ്വാഗതവും നോർക്ക റൂട്ട്‌സ് റസിഡന്റ്  വൈസ് ചെയർമാൻ കെ. വരദരാജൻമൂവാറ്റുപുഴ അർബൻ കോ-ഓപ്പറ്റേീവ് ബാങ്ക്  ചെയർമാൻ  ഗോപി കോട്ടമുറിക്കൽ എക്‌സ്. എം. എൽ. എവാർഡ് കൗൺസിലർ ബിന്ദു സുരേഷ് കുമാർമുൻസിപ്പൽ സെക്രട്ടറി എൻ. പി. കൃഷ്ണരാജ്സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്എന്നിവർ ആശംസ അർപ്പിക്കും. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി പദ്ധതി വിശദീകരിക്കുകയുംഅഡ്മിനിട്രേറ്റീവ് ഓഫീസർ എൻ. വി. മത്തായി  നന്ദി പ്രകാശിപ്പിക്കുകയും ചെയ്യും.

             സംരംഭകർക്ക് മൂലധനപലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ സംരംഭകരാകാൻ താല്പര്യമുള്ളവർ തങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവുംകുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പുംമൂന്ന് പാസ്സ്‌പോർട്ട് സൈസ്സ് ഫോട്ടോയും കൈയ്യിൽ കരുതണം. താല്പര്യമുളളവർ നോർക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org  ൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുകയുംമുൻസിപ്പൽ ഹാളിൽ കൃത്യ സമയത്ത്   എത്തിചേരുകയും വേണം. കൂടുതൽ വിവരങ്ങൾ സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പരിലുംനോർക്ക റൂട്ട്‌സിന്റെ ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും, 0495-2304882,4885 നമ്പരിലും ലഭിക്കും. 

date