ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി 6523 പേര്‍ അംഗമായി
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 6523 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയിലുള്ള ജില്ലാ ലേബര്‍ ഓഫീസിലും, അടൂര്‍, റാന്നി, തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിലെ ലേബര്‍ ഓഫീസുകളിലുമായാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നത്. 18 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കഴിയുക. രജിസ്റ്റര്‍ ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖയായി ആധാര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ സ്വീകരിക്കും. ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപന ഉടമകള്‍ മുന്‍കൈയെടുത്ത് തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് തൊട്ടടുത്ത ലേബര്‍ ഓഫീസുകളില്‍ ബന്ധപ്പെടണം. ഫോണ്‍: പത്തനംതിട്ട (0468 2222234), അടൂര്‍ (04734 225854), റാന്നി (04735 223141), തിരുവല്ല (0479 2700035), മല്ലപ്പള്ളി (0469 2784910).
- Log in to post comments