Skip to main content

ഓഫീസ് അസിസ്റ്റന്റ് കരാര്‍ നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ച് കമ്മിറ്റി ഫ്രണ്ട് ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മെഡിക്കല്‍ കോളേജിലെ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവ അഭികാമ്യം. പ്രായം പരമാവധി 40 വയസ്.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 10 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ച് കമ്മിറ്റി ഫ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

പി.എന്‍.എക്‌സ്.4747/17

date