Skip to main content

പട്ടികജാതിക്കാര്‍ക്ക് സായുധസേനാ പരീക്ഷാ പരിശീലനം

    പട്ടികജാതി വികസന വകുപ്പ് നടത്തുന്ന സായുധസേനാ പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സൈനിക, അര്‍ദ്ധ സൈനിക, പോലീസ് വിഭാഗങ്ങളില്‍ തൊഴില്‍ നേടാന്‍ സഹായകരമായ രണ്ട് മാസത്തെ പരിശീലനമാണ് നല്‍കുന്നത്. പട്ടികജാതി വിഭാ ഗത്തില്‍പ്പെട്ട 17നും 26നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസായിരിക്കണം. അപേക്ഷകര്‍ക്ക് സൈനിക ജോലിക്കുള്ള ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴിക്കോട്ടുള്ള പ്രീറിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ഈ മാസം എട്ടിന് രാവിലെ 10ന് പത്തനംതിട്ട മുനിസിപ്പല്‍ ഹാളിലെത്തണം. ഫോണ്‍: 0468 2322712. 
                                             
 

date