Skip to main content

അറിയിപ്പുകള്‍

 

എസ്.സി പ്രൊമോട്ടര്‍; കൂടിക്കാഴ്ച ഇന്ന്

കൊച്ചി: ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫീസുകള്‍ക്ക് കീഴില്‍ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്കായി എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനായി അപേക്ഷ നല്‍കിയവര്‍ക്കുളള കൂടിക്കാഴ്ച ഇന്ന് (ഫെബ്രുവരി 19) രാവിലെ 10 മുതല്‍ നടത്തും. പ്രൊമോട്ടര്‍മാരുടെ നിയമനത്തിനായി അപേക്ഷ നല്‍കിയിട്ടുളളവര്‍ ആവശ്യമായ രേഖകളുടെ അസല്‍ സഹിതം അന്നേ ദിവസം കാക്കനാട് കളക്ടറേറ്റിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇമേജ് വേസ്റ്റ് എടുക്കുന്ന വണ്ടിയും കവറുകളും സൂക്ഷിക്കുന്നതിന് വേണ്ടി മെയില്‍ മെഡികാല്‍പ് വാര്‍ഡിലെ റാമ്പിന്റെ അടിയിലുളള സ്ഥലത്ത് അടച്ചുറപ്പുളള ഒരു ഴുറി ഉണ്ടാക്കുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനത്തില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് രണ്ടിന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

ട്രേഡ്‌സ്മാന്‍ കാര്‍പ്പെന്റര്‍; താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ കാര്‍പ്പെന്റര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി 24-ന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകമായി (അസലും പകര്‍പ്പും) ഹാജരാക്കണം. എസ്.എസ്.എല്‍.സി യും കാര്‍പ്പെന്റര്‍ ട്രേഡിലുളള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2575370(125)/2577379.

ഐ.എം.റ്റി പുന്നപ്രയില്‍ എം.ബി.എ അഡ്മിഷന്‍

കൊച്ചി: കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്രയില്‍ 2020-2022 ബാച്ചിലേക്കുളള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്കുളള രണ്ടാംഘട്ട ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും ഫെബ്രുവരി 22-ന് രാവിലെ 10-ന് കോളേജില്‍ നടത്തുന്നു. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നീ സ്‌പെഷ്യലൈസേഷനുകള്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം, കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് ഉളളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടാം. ഫോണ്‍ 047722602, 9746125234, 9447729772, 8129659827.

യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ

കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഴാഫ് കേരളയുടെ സഹകരണഥ്‌തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.എസ്.എല്‍.സി പാസായി യോഗയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവുണ്ട്. ആനുകൂല്യം ആവശ്യമുളളവര്‍ യോഗയിലുളള പ്രാവീണ്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കട് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. അപേക്ഷാ ഫോറം അടിങ്ങിയ പ്രോസ്‌പെക്ടസ് 200 രൂപ ഒടുക്കി നേരിട്ടും എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ പേരില എടുത്ത 250 രൂപയുടെ ഡി ഡി യോടൊപ്പം അപേക്ഷിച്ചാല്‍ തപാലിലും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം -33. ഫോണ്‍ 0471-2325101. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിന് www.srccc.in വെബ്‌സൈറ്റിലൂടെ കഴിയും. ഓണ്‍ലൈനില്‍ ഫീസടച്ചതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിച്ച് പ്രിന്റെടുത്ത് ഫീസടച്ചതിന്റെ വിശദാംശങ്ങള്‍ പ്രസ്തുത അപേക്ഷയോടൊപ്പം ചേര്‍ത്ത് എസ്.ആര്‍.സിയിലേക്ക് നേരിട്ട് അയക്കുക. അപേക്ഷാഫോറം https://srccc.in/download ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ എറണാകുളം 8136856243, 9496001629.

ഉത്‌സവം 2020
കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് എറണാകുളം ഡിറ്റിപിസിയുടെ  ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന ഉത്‌സവം - 2020 ' കേരളീയ കലകളുടെ മഹോത്‌സവം' ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിലും,  എറണാകുളം ദര്‍ബാര്‍ ഹാള്‍  ഗ്രൗണ്ടിലും ഫെബ്രുവരി 22 മുതല്‍ 28 വരെ ഉണ്ടായിരിക്കുന്നതാണ്. ഏകദേശം 250 ഓളം കലാകാരന്‍മാര്‍ രണ്ടു വേദികളിലായി വൈവിധ്യങ്ങളായ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നു. തെയ്യാട്ട്, കോല്‍ക്കളി, കൂടിയാട്ടം , തോല്‍പ്പാവക്കൂത്ത്, ചെമ്പാവെട്ടം, ഭദ്രകാളി കോലം, പടയണി, പൂരക്കളി, സീതക്കളി, പറയന്‍ തുള്ളല്‍, തെയ്യം, കുറത്തിയാട്ടം, വില്ലുപാട്ട്, തോറ്റം പാട്ട്, ഗരുഡന്‍  പറവ, കാക്കരാശി നാടകം, മുടിയേറ്റ്, വട്ടമുടി വേല, കുമ്മാട്ടിക്കളി, കഥാപ്രസംഗം, നങ്ങ്യാര്‍കൂത്ത്, നാടന്‍ പാട്ട് എന്നിങ്ങനെ വൈവിധ്യങ്ങളായ കേരളീയ അനുഷ്ഠാന നാടോടി കലാരൂപങ്ങളാണ് ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിലും, എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലും  22 മുതല്‍ 28  വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 6 മണി മുദല്‍ അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്. നമ്മുടെ നാട്ടിലെ ഇത്തരം അന്യം നിന്നു പോകാനിടയുള്ള  നാടോടി- അനുഷ്ഠാന കലാരൂപങ്ങളുടെ പുനര്‍ജീവനം വിനോദസഞ്ചാര മേഖലയുടെ സഹകരണത്തോടെ  സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  കേരളത്തിലെ 14 ജില്ലകളിലും, ടൂറിസം  വകുപ്പ്  ഈ പരിപാടി ഡിറ്റിപിസികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0484   - 2367334, 9847331200 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ഓഫീസ് ഓട്ടോമേഷന്‍ പരിശീലനം

കൊച്ചി: വ്യവസായ  വാണിജ്യ വകുപ്പിന്റെ  കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്(കീഡ്) എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 18 വയസിന് മുകളിലുള്ളവര്‍ക്ക്  ആറ് ആഴ്ച നീണ്ടുനിക്കുന്ന ഓഫീസ് ഓട്ടോമേഷനില്‍ സംരംഭകത്വ നൈപുണ്ണ്യ വികസന പരിശീലന പരിപാടി എറണാകുളം ജില്ലയില്‍ കത്രികടവ് സ്ഥിതി ചെയ്യുന്ന കെല്‍ട്രോണില്‍ വെച്ച് 30 പരിശീലനാര്‍ത്ഥികള്‍ക്ക് 2020 ഫെബ്രുവരി 19  മുതല്‍ മാര്‍ച്ച് 28 വരെ സംഘടിപ്പിക്കുന്നു.
 പൂരിപ്പിച്ച അപ്ലിക്കേഷന്‍ ഫോം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.പൂരിപ്പിച്ച അപ്ലിക്കേഷന്‍ ഫോം സ്വീകരിക്കുന്ന അവസാന തിയതി 16.02.2020.  രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ അപ്ലിക്കേഷന്‍ ഫോം www.kied.info വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04842550322, 2532890, 9605542061.

കുടിവെളള വിതരണം മുടങ്ങും

കൊച്ചി: കരിങ്ങാച്ചിറ പമ്പ് ഹൗസില്‍ ഇന്റര്‍കണക്ഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തൃപ്പൂണിത്തുറ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര പഞ്ചായത്ത്, ഉദയംപേരൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഫെബ്രുവരി 20-ന് പൂര്‍ണമായും 21-ന് ഭാഗികമായും കുടിവെളള വിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date