ഒ.ബി.സി വിഭാഗക്കാര്‍ക്ക് എന്റെ വീട് ഭവന വായ്പാ പദ്ധതി
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് വേണ്ടി എന്റെ വീട് എന്ന പേരില്‍ ഭവന നിര്‍മാണ വായ്പാ പദ്ധതി നടപ്പാക്കുന്നു. 18നും 55നും മധ്യേ പ്രായമുള്ളവര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 120000 രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏഴര ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെയും മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെയുമാണ് വായ്പ അനുവദിക്കുന്നത്. തിരിച്ചടവ് കാലവധി 15 വര്‍ഷം. സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനമുള്ളവര്‍ക്ക് വായ്പ ലഭിക്കില്ല. അപേക്ഷ കോര്‍പ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളില്‍ നാളെ (5) മുതല്‍ ലഭിക്കും. കൂടുതല്‍ വിവരം www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
- Log in to post comments