വിദേശ തൊഴില്‍ വായ്പാ പദ്ധതി
പട്ടിക ജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ഥവിദ്യരായവരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും ഓഫര്‍ ലെറ്റര്‍ ലഭിച്ചവരുമായിരിക്കണം അപേക്ഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ് പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ ദാതാക്കളോ, റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിക്കുന്നവരുടെ അപേക്ഷ മാത്രമേ പരിഗണിക്കൂ. നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. 18നും 55നും മധ്യേ പ്രായമുള്ള, കുടുംബവാര്‍ഷിക വരുമാനം 350000 രൂപയില്‍ കുറവുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയുണ്ട്. വായ്പ ആറ് ശതമാനം പലിശ നിരക്കില്‍ മൂന്ന് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. കൂടുതല്‍ വിവരം കോര്‍പ്പറേഷന്റെ പന്തളം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04734 253381.
- Log in to post comments