ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് നാളെ (5)
ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ചുമതലയില്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് നാളെ (5) രാവിലെ 10 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മുനിസിപ്പില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ജനറല്‍ ആശുപത്രി വരെ നടക്കുന്ന മാരത്തോണ്‍ പത്തനംതിട്ട ഡിവൈഎസ്പി രാവിലെ ഒമ്പതിന് മുനിസിപ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഫ്‌ളാഗ് ഓഫ് ചെയ്യും. മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വോളണ്ടിയേഴ്‌സാണ് മാരത്തോണില്‍ അണിനിരക്കുന്നത്. ഇതോടനുബന്ധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന യോഗം നഗരസഭാധ്യക്ഷ രജനി പ്രദീപ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീലത, മാസ് മീഡിയ ഓഫീസര്‍ ഡി.ശശി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ആര്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments