Skip to main content

എം.സി.എ സ്‌കോളര്‍ഷിപ്പ്: ന്യൂനതയുള്ളവ നവംബര്‍ 11ന് മുമ്പ് പുനഃസമര്‍പ്പിക്കണം

2017-18 വര്‍ഷത്തെ എം.സി.എ സ്‌കോളര്‍ഷിപ്പ് അപേക്ഷകളില്‍ (പുതിയതും, പുതുക്കല്‍ അപേക്ഷകളും ഉള്‍പ്പെടെ) ന്യൂനതകളുള്ളവ പരിഹരിച്ച് നവംബര്‍ 12 ന് മുമ്പ് സ്ഥാപനങ്ങളില്‍ പുനര്‍സമര്‍പ്പണം നടത്തണം. സ്ഥാപനങ്ങളില്‍നിന്ന് നവംബര്‍ 15 നകം സംസ്ഥാന നോഡല്‍ ഓഫീസിലേക്ക് ഓണ്‍ലൈനായി പുനര്‍സമര്‍പ്പണം നടത്തണം. നിര്‍ദിഷ്ട തീയതിക്കുശേഷം അപേക്ഷകള്‍ അയയ്ക്കാനാവില്ല. വിശദവിവരങ്ങള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ www.dtekerala.gov.in എന്ന വെബ്‌സൈറ്റില്‍ MCM Scholarship എന്ന ലിങ്കിലും www.scholarships.gov.in ലും ലഭ്യമാണ്. ന്യൂനതകള്‍ കണ്ടെത്തി സ്ഥാപനങ്ങളില്‍നിന്നും സംസ്ഥാന നോഡല്‍ ഓഫീസില്‍ നിന്നും തിരിച്ചയയച്ച അപേക്ഷകളാണ് പുനര്‍സമര്‍പ്പണം നടത്തേണ്ടത്.

പി.എന്‍.എക്‌സ്.4748/17

date