കൊറോണ വൈറസ് കൺട്രോൾ റൂം, ജില്ലയിൽ നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ന് 227 പേരെ ഒഴിവാക്കി
കൊറോണ വൈറസ് കൺട്രോൾ റൂം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),എറണാകുളം
ജില്ലയിൽ നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ന് 227 പേരെ ഒഴിവാക്കി
ജില്ലയിലെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 227 പേരെ കൂടി ഇന്ന് ഒഴിവാക്കി .വീടുകളിൽ കഴിയേണ്ട നിരീക്ഷണ കാലയളവ് 28 ദിവസത്തിൽ നിന്നും 14 ദിവസമാക്കി ചുരുക്കി കൊണ്ടുള്ള സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ പുതുക്കിയ മാർഗനിർദേശ പ്രകാരമാണ് ഇത്രയും പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഇന്ന് ഒഴിവാക്കിയത്.
കൊറോണ ബാധിത രാജ്യങ്ങളിൽനിന്നും മടങ്ങിവന്ന 6 പേരെകൂടി ഇന്ന് (20 /2 / 2020) നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. നിലവിൽ 110 പേരാണ്ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ആരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. കൊറോണ കൺട്രോൾ റൂമിലേക്ക് ഇന്ന് (20 /2/2020) 8 കോളുകൾ ആണ് ലഭിച്ചത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനെക്കുറിച്ച് അറിയുവാൻ ഇന്നും വിളി എത്തി. കൺട്രോൾ റൂമിലുള്ള മെഡിക്കൽ ഓഫീസർമാരും, കൗൺസിലർമാരും ആശങ്കകൾ അകറ്റുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. കൺട്രോൾ റൂമിൻ്റെ സേവനങ്ങൾ 0484 2368802 എന്ന നമ്പറിൽ ലഭ്യമാണ്.
രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്കരണ ക്ലാസുകൾ തുടരുന്നു. ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കുള്ള പരിശീലനവും ബോധവൽക്കരണ ക്ലാസ്സുകൾ ഇന്നും നടത്തി. കുമ്പളങ്ങിയിൽ കുടുംബശ്രീ പ്രവർത്തകർക്കും, വെങ്ങോലയിൽ അങ്കണവാടി പ്രവർത്തകർക്കും, വരാപ്പുഴയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും , വെങ്ങോലയിൽ പൊതുജനങ്ങൾക്കായും ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
ജില്ലയിൽ നിന്നും ആലപ്പുഴ എൻ.ഐ.വി യ്ക്ക് ഇന്ന് ഒരു സാമ്പിൾ അയച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ഇന്ന് ഒരാളെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുണ്ട്.
- Log in to post comments