Skip to main content

എം.എൽ.ഫണ്ട്: പദ്ധതികൾക്ക് ഭരണാനുമതി

ഇരിക്കൂർ എം.എൽ.എ കെ.സി ജോസഫിന്റെ എം.എൽ.എമാരുടെ പ്രത്യേക വികസന നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ മടയ്ക്കൽ-കുരിശുപള്ളി-മുണ്ടക്കാൻ കവല റോഡ് അഭിവൃദ്ധിപ്പെടുത്തലും ടാറിംഗും പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന് ഡിവിഷനിൽ, അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയുടെ എം.എൽ.എമാരുടെ പ്രത്യേക വികസന നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് ഹാഷിം ഹാജിയുടെ വീട് മുതൽ ധവ പള്ളി വരെയും 3,25,000 രൂപ വിനിയോഗിച്ച് കോറോത്ത് മുക്ക് സുമയ്യയുടെ വീട് മുതൽ മഞ്ഞപ്പാലം വിശ്വന്റെ വീട് വരെയും നടപ്പാത ഇൻറർലോക്ക് ചെയ്യുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

പി.എൻ.സി/382/2018

date