Skip to main content

ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്‌കൂളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സാമൂഹ്യപഠനമുറി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നടുവിൽ പഞ്ചായത്തിലെ ഉത്തൂർ കോളനിയിൽ ഫെസിലിലേറ്ററ്ററെ നിയമിക്കുന്നു.അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽപെട്ടവരും ബി എഡ്, ടി ടി സി യോഗ്യതയുള്ളവരുമായിരിക്കണം.  വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 10 ന് വൈകിട്ട് 5 മണിക്ക് മുമ്പ് കണ്ണൂർ ഐടി ഡി പ്രൊജക്ട് ഓഫീസിലോ തളിപ്പമ്പ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ സമർപ്പിക്കണം.  ഫോൺ: 0497 2700357

പി.എൻ.സി/381/2018

date