സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പും പ്രൊജക്ടറും അനുവദിച്ചു
തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലിന്റെ പ്രത്യേക ആസ്തിവികസന ഫണ്ടില്‍ നിന്ന് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പും പ്രൊജക്ടറും വാങ്ങുന്നതിന് 11,96,010 രൂപ അനുവദിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ചീമേനി ജിഎച്ച്എസ്എസിന് ഏഴ് ലാപ് ടോപ്പും ഒരു പ്രൊജക്ടറും വാങ്ങുന്നതിന് 2,40,860 രൂപയും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ സൗത്ത് തൃക്കരിപ്പൂര്‍ ജിഎച്ച്എസ്എസിന് ആറു ലാപ് ടോപ്പ് വാങ്ങുന്നതിന് 1,86,000 രൂപയും പടന്ന ഗ്രാമപഞ്ചായത്തിലെ ഓരി എ എല്‍ പി എസിന് രണ്ട് ലാപ് ടോപ്പ് വാങ്ങുന്നതിന് 62,000 രൂപയും വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ പടന്ന കടപ്പുറം എ യു പി എസിന് മൂന്നു ലാപ് ടോപ്പ് വാങ്ങുന്നതിന് 93,000 രൂപയും പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പടിക്കീല്‍ ജി യു പി എസിന് മൂന്നു ലാപ് ടോപ്പ് വാങ്ങുന്നതിന് 93,000 രൂപയും പടന്ന ഗ്രാമപഞ്ചായത്തിലെ പടന്ന എംആര്‍വിഎച്ച്എസ്എസിന് മൂന്നു ലാപ് ടോപ്പ് വാങ്ങുന്നതിന് 93,000 രൂപയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാരിയില്‍ എ എല്‍ പി എസിന് രണ്ട് ലാപ് ടോപ്പ് വാങ്ങുന്നതിന് 62,000 രൂപയും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നച്ചേരി ജിഎല്‍പിഎസിന് ഒരു ലാപ് ടോപ്പ് വാങ്ങുന്നതിന് 31,000 രൂപയും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ തിമിരി എ എല്‍ പി എസിന് ഒരു ലാപ് ടോപ്പും ഒരു പ്രൊജക്ടറും വാങ്ങുന്നതിന് 54,860 രൂപയും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ കയ്യൂര്‍ ജിഎല്‍പിഎസിന് മൂന്ന് സ്മാര്‍ട്ട് ക്ലാസ് റൂം അനുവദിക്കുന്നതിന് 1,94,430 രൂപയും ആലന്തട്ട എയുപിഎസിന് രണ്ട് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് 85,860 രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
- Log in to post comments