Post Category
ഭിന്നശേഷിക്കാർ എന്ന പദം ഉപയോഗിക്കണം
ഭിന്നശേഷിക്കാർക്കായുള്ള ദേശീയ അവകാശ നിയമത്തിന്റെ ഭാഗമായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതികൾ, ആശയവിനിമയം, വെബ്സൈറ്റ് തുടങ്ങിയ എല്ലാവിധ മേഖലകളിലും ഭിന്നശേഷിക്കാർ/Specially Abled/PWD എന്ന വാക്കുകൾ മാത്രമെ ഉപയോഗിക്കാവൂ എന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ നിർദ്ദേശിച്ചു. അംഗപരിമിതർ/Handicaped/Disabled എന്ന വാക്കുകൾ പൂർണ്ണമായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശിച്ചു.
പി.എൻ.എക്സ്.782/2020
date
- Log in to post comments