Skip to main content

കരാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ അരിപ്പയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ എച്ച് എസ് എ, എച്ച് എസ്, എസ് ടി(ജൂനിയര്‍) തസ്തികകളിലെ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവര്‍ അപേക്ഷിച്ചാല്‍ മതിയാകും.
എച്ച് എസ് എ (ഇംഗ്ലീഷ്, ഫിസ്‌ക്കല്‍ സയന്‍സ്, എം സി ആര്‍ ടി), എച്ച് എസ് എസ് ടി(ജൂനിയര്‍) (അക്കൗണ്ടന്‍സി/ബിസിനസ് സ്റ്റഡീസ്), കോമേഴ്‌സ് (എക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍), സയന്‍സ് (കെമസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, ഗണിതം), എച്ച് എസ് എസ് ടി (ഇംഗ്ലീഷ്, മലയാളം) എന്നിവയിലാണ് ഒഴിവുകള്‍. പി എസ് സി നിയമനത്തിന് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുക.
സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 15 നകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, പുനലൂര്‍-691305 വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0475-2222353 നമ്പരില്‍ ലഭിക്കും.

date