Skip to main content

മെഡിക്കല്‍ ഓഫീസര്‍; അഭിമുഖം മാര്‍ച്ച് മൂന്നിന്

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ താത്കാലിക ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് മൂന്നിന് രാവിലെ 10 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത ബി എച്ച് എം എസ്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്.
വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് എത്തണം.

date