കാഴ്ച പദ്ധതി എറണാകുളം ജില്ലാ തല ട്രെയിനിങ് ആരംഭിച്ചു
കൊച്ചി - സാമൂഹ്യ നീതി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ വികലാംഗക്ഷേമ കോർപ്പറേഷൻ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സാങ്കേതിക സഹായത്തോടെ കാഴ്ച പരിമിതരുടെ സാമൂഹ്യ വത്കരണo ലക്ഷ്യമാക്കി നടപ്പിലാക്കുന്ന കാഴ്ച പദ്ധതിയിലെ എറണാകുളം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 ഓളം കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള ദ്വിദിന പരിശീലനം എളങ്കുന്നപ്പുഴ കോസ്റ്റൽ മാനർ സ്റ്റേ ഹോമിൽ ആരംഭിച്ചു.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മാനേജിങ് ഡയറക്ടർ മൊയ്തീൻകുട്ടി, ഡയറക്ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി, റീജിയണൽ ഓഫീസർ ഉണ്ണികൃഷ്ണൻ, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംസ്ഥാന സെക്രട്ടറി സി സജീവൻ , അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കാഴ്ച പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (Feb 27 )രാവിലെ 9.30 ന് എസ്. ശര്‍മ എം.എല്‍.എ നിര്‍വഹിക്കും.
കാഴ്ച പദ്ധതി യോടൊപ്പം ജില്ലയിൽ ഭിന്നശേഷിക്കാർക്കായി ഹസ്തദാനം സ്ഥിരനിക്ഷേപ പദ്ധതി , ശ്രവണ സഹായി വിതരണ പദ്ധതി തുടങ്ങിയ പദ്ധതിയിലെ എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ആനുകൂല്യ വിതരണവും നടക്കും. ഹസ്തദാനം പദ്ധതിയിലെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോളി കൃര്യാക്കോസും ശ്രവണ സഹായി വിതരണം ജില്ലാ കളക്ടർ എസ് സുഹാസും നിര്‍വഹിക്കും.
- Log in to post comments