Skip to main content

മോണിറ്ററിംഗ് സെല്‍ രൂപീകരണം; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളുടെ നിര്‍വഹണം മെച്ചപ്പെട്ട രീതിയിലും സമയബന്ധിതവുമായി നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുന്നതിന് ജില്ലാതലത്തില്‍ ക്വാളിറ്റി മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നു. 10 പേര്‍ അടങ്ങുന്ന മോണിറ്ററിംഗ് സെല്ലിലേക്ക് തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളില്‍ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ റാങ്കില്‍ കുറയാത്ത തസ്തികകളില്‍ നിന്നോ വിരമിച്ച 65 വയസില്‍ താഴെ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാര്‍ച്ച് 10 നകം ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. നേരുത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2790411 നമ്പരിലും ലഭിക്കും.

date