എം.എസ്.സി നഴ്‌സിംഗ് പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍ 13ന്
2017 -18 അധ്യയന വര്‍ഷത്തിലേയ്ക്കുളള എം.എസ്.സി നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജുകളിലായി രണ്ടു സീറ്റുകളും, സഹകരണ/സ്വാശ്രയ നഴ്‌സിംഗ് കോളേുകളിലുമായി 15 സീറ്റുകളും ഒഴിവുണ്ട്. ഒഴിവുകള്‍ നവംബര്‍ 13ന് 11 മണിക്ക് തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും. പ്രോസ്‌പെക്ടസിലെ നിബന്ധനകള്‍ക്ക് വിധേയമായി നടത്തുന്ന സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍/എന്‍.ഒ.സി സഹിതം നേരിട്ടോ, പ്രോക്‌സി മുഖാന്തിരമോ (അനുമതി പത്രം സഹിതം) ഹാജരാകണം. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാത്തവരെ അഡ്മിഷന് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ www.dme.kerala.gov.in.
പി.എന്‍.എക്‌സ്.4755/17
- Log in to post comments