Skip to main content

 ചങ്ങാതിക്കൂട്ടം തെങ്ങുകയറ്റ പരിശീലന പരിപാടി

 

ചങ്ങാതിക്കൂട്ടം തെങ്ങുകയറ്റ പരിശീലന പരിപാടിയുടെ ഭാഗമായി നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന ഡി.എസ്.പി ഫാമില്‍ 2019-20 വര്‍ഷത്തെ പരിശീലന പരിപാടി ആരംഭിക്കുന്നു. 20 പേര്‍ അടങ്ങുന്ന രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. ഇടുക്കി ജില്ലയിലെ അടിമാലി, ഇടുക്കി, തൊടുപുഴ ബ്ലോക്ക് കൂടാതെ എറണാകുളം ജില്ലയുടെ കോതമംഗലം മൂവാറ്റുപുഴ താലൂക്കിലുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ ഫാം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0485 2554240

date