Skip to main content

മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവാനന്തര ശുചീകരണം പൂർത്തിയാക്കി ചാവക്കാട് നഗരസഭ

ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവാനന്തര ശുചീകരണം നഗരസഭാ ചെയർമാൻ എൻ. കെ അക്ബറിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. കൗൺസിലർമാരും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോസ്ഥരും ശുചീകരണ ജീവനക്കാരും ചേർന്നാണ് ശുചീകരണം നടത്തിയത്. ഉത്സവപിറ്റേന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കി. അമ്പല പരിസരവും റോഡിന്റെ ഇരുവശങ്ങളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
നഗരസഭാ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, ആരോഗ്യവകുപ്പ് സ്ഥിരം സമിതി അധ്യക്ഷൻ എ. എ മഹേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ബി രാജലക്ഷ്മി, വാർഡ് കൗൺസിലർ വിശ്വംഭരൻ, കൗൺസിലർമാരായ പി. പി നാരായണൻ, തറയിൽ ജനാർദ്ദനൻ, മഞ്ജുള ജയൻ, മഞ്ജു കൃഷ്ണൻ, സുരേഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പോൾ തോമസ്, എം. ഷമീർ, ശിവപ്രസാദ്, വസന്ത്, സജീഷ് എന്നിവരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. വർഷങ്ങളായി ചാവക്കാട് നഗരസഭയാണ് ക്ഷേത്രം ഉത്സവാനന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

date