കില ഇ റ്റി സി യില്‍ വനിതാ ദിനാചരണവും പരിശീലനവും നടത്തി
കൊട്ടാരക്കര കില ഇ റ്റി സി യില്‍ വനിതാ ദിനാചരണവും ഏകദിന സ്ത്രീ ശാക്തീകരണ ബോധവത്കരണ പരിശീലനവും നടത്തി. പൊതുപ്രവര്‍ത്തന രംഗത്ത് ധീരമായി പ്രവര്‍ത്തിച്ച് വനിതകള്‍ക്ക് മികച്ച മാതൃകയായ പി അയിഷാപോറ്റി എം എല്‍ എ, വെട്ടിക്കവല ബ്ലോക്കില്‍ മേസ്തിരി ജോലികളില്‍ മികവു കാട്ടിയ എട്ടു വനിതാ തൊഴിലാളികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അയിഷാപോറ്റി എം എല്‍ എ വനിതാദിന സന്ദേശം നല്കി സംസാരിച്ചു. 'സ്ത്രീ ശാക്തീകരണം' ഏകദിന ബോധവത്കരണ പരിശീലനത്തില്‍ സ്ത്രീ ശാക്തീകരണവും തൊഴിലുറപ്പും, സ്വയം തൊഴില്‍ പരിശീലനത്തിലൂടെ സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍ വനിതാ ദിനവും പരിശീലനവും ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍ അധ്യക്ഷനായി. കൊട്ടാരക്കര നഗരസഭാ വൈസ് ചെയര്മാന് ഡി രാമകൃഷ്ണപിള്ള, നഗരസഭാംഗം സി മുകേഷ്, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ സൗമ്യ ഗോപാലകൃഷ്ണന്, റിട്ട. ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍ സി ശശിധരന്‍പിള്ള, അപര്‍ണ എസ് ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഇ റ്റി സി പരിശീലനത്തിലൂടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ നടത്തുന്ന തിരഞ്ഞെടുത്ത വനിതകളുടെ സംഗമം, പ്ലാസ്റ്റിക്കിന് ബദലിനായി ഇ റ്റി സി നടത്തിയ സ്വയംതൊഴില്‍ പരിശീലനങ്ങളില്‍ പരിശീലനാര്‍ഥികള്‍ നിര്‍മ്മിച്ച തുണി, പേപ്പര്‍ സഞ്ചികളുടെയും തയ്യല്‍-ഫാഷന്‍ ഡിസൈന്‍ പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വസ്ത്രങ്ങളുടെയും പ്രദര്‍ശനവില്‍പ്പന, പ്രാദേശിക വനിതാ കൂട്ടായ്മ, വനിതാദിന സന്ദേശങ്ങളടങ്ങിയ പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നടത്തി.
- Log in to post comments