ഭാഷയുടെയും സാഹിത്യത്തിന്റെയും ആഴങ്ങളിലേക്കിറങ്ങി മലയാള ഭാഷ പ്രശ്‌നോത്തരി
കാക്കനാട്: മലയാള സാഹിത്യത്തിന്റെ ഇന്നലെകളിലേക്കുള്ള തിരിച്ചു നടത്തമായിരുന്നു ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആകാശവാണിയും പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാള ഭാഷ പ്രശ്‌നോത്തരി.
കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ നടന്ന മത്സരത്തില്‍ പ്രയാസമേറിയ മുപ്പത് ചോദ്യങ്ങളില്‍ നിന്നാണ് രണ്ടു പേരടങ്ങുന്ന 52 ടീമുകളില്‍ നിന്ന് ആറു ടീമുകളെ തിരഞ്ഞെടുത്തത്. മലയാള സാഹിത്യത്തിന്റെയും കേരള ചരിത്രത്തിന്റെയും ഇന്നലെകളുടെ ആഴങ്ങളിലേക്കിറങ്ങിയ ചോദ്യാവലി ജീവനക്കാരെ വെള്ളം കുടിപ്പിച്ചു. മാര്‍ത്താണ്ഡവര്‍മ്മയുടെ പുള്ളിപട്ടാളം, വാത്മീകി രാമായണം, നെപ്പോളിയന്റെ ജീവചരിത്ര ഗ്രന്ഥം, ഗജേന്ദ്രമോക്ഷം ചുവര്‍ ചിത്രം, ആദിവാസികളെക്കുറിച്ചുള്ള നിരോധിക്കപ്പെട്ട ഗ്രന്ഥം, മലയാളത്തിലെ മാര്‍ക്ക് ട്വെയ്ന്‍...മലയാള ഭാഷയുടെ സമഗ്ര മേഖലകളെയും പ്രതിപാദിച്ച പ്രശ്‌നോത്തരി മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും അറിവിന്റെ പുത്തന്‍ ലോകം തുറന്നു. രണ്ടു പേരടങ്ങുന്ന ആറു ടീമുകളാണ് പ്രശ്‌നോത്തരിയില്‍ മാറ്റുരച്ചത്. അവസാനം വരെ ആവേശകരമായ മത്സരത്തില്‍ രണ്ടു ടീമുകള്‍ വീതം ഒരേ പോയിന്റുകള്‍ നേടി. പിന്നീട് ടൈ ബ്രേക്കറിലൂടെ വിജയികളെ നിശ്ചയിക്കുകയായിരുന്നു. ശ്രീകുമാര്‍ മുഖത്തല, അഖില്‍ സുകുമാരന്‍ എന്നിവര്‍ പ്രശ്‌നോത്തരി നയിച്ചു.
ഭരണഭാഷ വാരാചരണം മത്സര വിജയികള്‍
ക്വിസ്
ഒന്നാം സ്ഥാനം
ബി വിദ്യാസാഗരന്‍, ദിനേശ് ശങ്കരനാരായണന്‍, കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് തൃപ്പൂണിത്തുറ
രണ്ടാം സ്ഥാനം
കെ. കെ. ശ്രീനിവാസന്‍, എ. മഹേഷ് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസ് എറണാകുളം
മൂന്നാം സ്ഥാനം
കെ എസ് മനോജ്, ചാള്‍സ് ബ്രോമസ് സി ടി, കെഎസ്ഇബി ഇലക്ട്രിക്കല്‍ ഡിവിഷന്‍ മട്ടാഞ്ചേരി
ചെറുകഥ
ഒന്നാം സ്ഥാനം
ഷജ്‌ന എ വി, എല്‍ എ ജനറല്‍
രണ്ടാം സ്ഥാനം
ശ്രീനിവാസന്‍ കെ കെ, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍
മൂന്നാം സ്ഥാനം
സരിത കെ ജി, ഇറിഗേഷന്‍ ഡിവിഷന്‍, കാക്കനാട്
പ്രബന്ധരചന
ഒന്നാം സ്ഥാനം
കേശവന്‍
നമ്പൂതിരി എം കെ, റീജിയണല്‍ അനലറ്റിക്കല്‍ ലാബ് കാക്കനാട്
രണ്ടാം സ്ഥാനം
ഫൈസല്‍ കെ എ, വില്ലേജ് ഓഫീസര്‍ രാമേശ്വരം
മൂന്നാം സ്ഥാനം
ട്രൈബി തോമസ്, കൃഷി പരിശീലന കേന്ദ്രം
- Log in to post comments