Post Category
പുഴയ്ക്കൽ ബ്ലോക്കിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. അടാട്ട്, അവണൂർ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബാ ഗിരീഷ് അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം ടി സന്തോഷ്, സെക്രട്ടറി വി എം ഷൈല, പട്ടികജാതി വികസന ഓഫീസർ സിനി, ഹെൽത്ത് ഇൻസ്പെക്ടർ പി ജെ തോമസ്, വനിതാ ക്ഷേമ ഓഫീസർ പി ബി ശശീധരൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments