കൊറോണ 10 പേര്‍കൂടി നിരീക്ഷണത്തില്‍
കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 10 പേര്‍ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ 56 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഒരാള്‍ ആസ്പത്രിയിലും മറ്റുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, കണ്‍ട്രോള്‍റൂം ആരോഗ്യ വകുപ്പിന്റെ രോഗ പര്യവേക്ഷണ കേന്ദ്രമായ ഐ.ഡി.എസ്.പി (04936 206606, 205606) തുടങ്ങിയവയില്‍ അറിയിക്കാം. ഇവര്‍ 14 ദിവസം വീടുകളില്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ നില്‍ക്കുകയും വേണം. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. ആരോഗ്യ വകപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. നേരിട്ട് ആശുപത്രികളില്‍ പോകരുതെന്ന് ഡി.എം.ഒ അറിയിച്ചു. 13 സാമ്പിളുകള്‍ ജില്ലയില്‍ നിന്നും പരിശോധനയ്ക്ക് അയച്ചതില്‍ ഒമ്പത് പേരുടെ ഫലം നെഗറ്റീവാണ് നാല് പേരുടെ ഫലം കിട്ടാനുണ്ട്.
- Log in to post comments