ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
ഒറ്റപ്പാലം റവന്യൂ ഡിവിഷനിലെ മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലുള്ള സംഘടനകളില്‍ ഉള്‍പ്പെട്ട ഭാരവാഹികള്‍ക്കായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനവും ബദല്‍ ഉത്പന്നങ്ങളും സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. പലചരക്ക്, പച്ചക്കറി, മത്സ്യം, മാംസം, തുണിവ്യാപാരികള്‍, വ്യാപാരി വ്യവസായ മേഖലയിലെ വിവിധ സംഘടനാ ഭാരവാഹികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, വിവിധ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ഉല്‍സവകമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കായാണ് ബോധവത്ക്കരണം നടത്തിയത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളുടെ വിശദീകരണവും മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതിന്റെയും പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ മാലിന്യം കത്തിച്ചാലുണ്ടാകുന്ന ദൂഷ്യവശങ്ങളെകുറിച്ചും പരിപാടിയില്‍ വിശദീകരിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും, ജില്ലാ ശുചിത്വമിഷന്റെയും, ഹരിതകേരളം മിഷന്റെയും നേതൃത്വത്തിലാണ് ബോധവത്ക്കരണം സംഘടിപ്പിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എണ്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍ കൃഷ്ണന്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രവികുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്‍ ബെനില ബ്രൂണോ, അസി. കോഡിനേറ്റര്‍ പി. പ്രദീപ് എന്നിവര്‍ ക്ലാസെടുത്തു. ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട് താലൂക്കുകളിലായി രണ്ടാം ഘട്ടത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതാണ്.
- Log in to post comments