Skip to main content

സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍, ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ് വണ്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും 7, 8, 9 ക്ലാസുകളില്‍ പരീക്ഷ എഴുതിയവര്‍ക്ക് ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിനും അപേക്ഷിക്കാം. താത്പര്യമുളളവര്‍ ccek.org യില്‍ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായോ, ഓഫീസില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാമെന്ന് കോ-ഓഡിനേറ്റര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കില്ല. രജിസ്റ്റര്‍ ചെയ്തവര്‍ ഏപ്രില്‍ രണ്ടിന് രാവിലെ ഐ.സി.എസ്.ആറില്‍ നടക്കുന്ന എഴുത്തുപരീക്ഷക്ക് ഹാജരാക്കണം. ഫോണ്‍ : 0494-2665489, 9645988778.

date