Skip to main content

ഫാം ഉത്പ്പന്നങ്ങളുടെ വിതരണം : ദര്‍ഘാസ് ക്ഷണിച്ചു

 

ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് ആവശ്യമായ വിത്ത്, നടീല്‍ വസ്തുക്കള്‍, ഫാം ഉത്പന്നങ്ങള്‍ ജില്ലയ്ക്കകത്തും, പുറത്തുമുളള അംഗീകൃത തോട്ടങ്ങള്‍, ഫാമുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, നഴ്‌സറികള്‍, സ്ഥാപനങ്ങളില്‍ നിന്നും വിവിധ കീഴ് ഓഫീസുകളിലേക്ക് വിതരണം ചെയ്യുന്നതിന് താത്പര്യമുളളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കവറിനു പുറത്ത് '2020-2021 വര്‍ഷത്തെ ഉത്പാദനോപാദികള്‍ വിതരണം ചെയ്യുന്നതിനുളള ദര്‍ഘാസ്' എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് രണ്ടിനകം എത്തിക്കണം. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍ : 04912-505075.

date