Skip to main content

മലമ്പുഴയില്‍ കുക്ക്-കെയര്‍ ടേക്കര്‍ ഒഴിവ്

 

മലമ്പുഴ പഞ്ചായത്തിന്റെ വയോജന ക്ഷേമപദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തനമാരംഭിക്കുന്ന പകല്‍വീട്ടിലേക്ക് കുക്ക്-കെയര്‍ ടേക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  പ്രതിമാസം 7000 രൂപയാണ് വേതനം. പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ സ്ത്രീകള്‍ക്കാണ് അപേക്ഷിക്കാനവസരം.   പരമാവധി പ്രായപരിധി 40 വയസ്സ്. കുറഞ്ഞത് 8-ാം ക്ലാസ്സ് വരെ പഠിച്ചിരിക്കണം. മലയാളം തെറ്റ് കൂടാതെ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പാചകത്തില്‍ നൈപുണ്യം ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ആധാര്‍/വോട്ടേഴ്‌സ് ഐ.ഡി യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വയസ്സ് തെളിയിക്കുന്ന രേഖ, പഞ്ചായത്തില്‍ സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖയുമായി മാര്‍ച്ച് 20 ന് ഉച്ചയ്ക്ക് രണ്ടിനകം പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുമായി ബന്ധപ്പെടാം.

date