Skip to main content

കൊല്ലം ഷീ ലോഡ്ജില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

 

കൊല്ലം ഷീ ലോഡ്ജില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതായി കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു. കൊല്ലത്ത് എത്തുന്ന എല്ലാ സ്ത്രീകള്‍ക്കും കുറഞ്ഞ ചിലവില്‍ ഈ ലോഡ്ജിന്റെ സൗകര്യം പ്രയോജനപ്പെടുത്താം. കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. https://www.resavenue.com/bookingNew/servlet/checkAvailable.resBookings?regCode=XEGX1113&largetTemplate=3 ലിങ്കില്‍ ആവശ്യമുളളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താവുന്നതാണ്.

date