Post Category
മരം ലേലം 24 ന്
പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസ് പരിധിയിലുളള വിവിധ മരം/മരത്തിന്റെ ശാഖകള്‍ ലേലം ചെയ്യും. പാലക്കാട് - പെരിന്തല്‍മണ്ണ റോഡിലുളള കാഞ്ഞിക്കുളം സര്‍വ്വീസ് കോ-ഓപറേറ്റീവ് ബാങ്കിന് എതിര്‍വശത്തെ ബദാം, കുന്നപ്പളളിക്കാവിലെ അക്വേഷ്യ, വാക മരം, പാലക്കാട് - പെരിന്തല്‍മണ്ണ റോഡിലെ ആല്‍മരത്തിന്റെ മൂന്ന് ശാഖകള്‍ എന്നിവ മാര്‍ച്ച് 24 ന് മരം നില്‍ക്കുന്ന സ്ഥലങ്ങളില്‍ രാവിലെ 11, 11.30, ഉച്ചയ്ക്ക് 12 നും ലേലം ചെയ്യും. താത്പര്യമുളളവര്‍ 500, 500, 100 എന്നിങ്ങനെ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments