Post Category
നെന്മാറയില്‍ വനിതകള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ സബ്സിഡി നല്‍കുന്നു
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2019 -20 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 20 വനിതകള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ 75000 രൂപ വീതം സബ്സിഡി നല്‍കുന്നു. ഫോര്‍/ത്രീ വീലര്‍ ലൈസന്‍സുള്ള 60 വയസിന് താഴെയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 20 ന് വൈകിട്ട് അഞ്ചിനകം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8281131219.
date
- Log in to post comments