മുഖാവരണ വില്‍പന: മിന്നല്‍ പരിശോധന നടത്തി
മുഖാവരണം, ശുചീകരണ വസ്തുക്കള്‍ വില്‍പ്പന ശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തു. 121 വ്യാപാര സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. മെഡിക്കല്‍ സ്റ്റോറുകള്‍ കൂടാതെ സര്‍ജിക്കല്‍ ഷോപ്പുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തി. പാക്കേജ് ഡ് കമ്മോഡിറ്റീസ് നിയമം ലംഘിച്ച വില്‍പനശാലകള്‍ക്കെതിരെയാണ് നടപടി. പരിശോധന തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജെ.സി. ജീസണ്‍ അറിയിച്ചു. മിന്നല്‍ പരിശോധനക്ക് ജില്ലയില്‍ ബി.എസ്.ജയകുമാര്‍ നേതൃത്വം നല്‍കി. തൃശൂര്‍ ജില്ലയില്‍ സേവ്യര്‍ പി. ഇഗ്‌നേഷ്യസ്, പാലക്കാട് ജില്ലയില്‍ അനൂപ്.വി.ഉമേഷ്, ഇടുക്കി ജില്ലയില്‍ ഇ.പി.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Attachments area
- Log in to post comments