Skip to main content

സ്വാമി വിവേകാന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബുകള്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. സാമൂഹ്യപ്രവര്‍ത്തനം, ദൃശ്യ മാധ്യമ പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, ശാസ്ത്രം, സംരഭകത്വം, കൃഷി, കായികം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. കായിക രംഗത്ത് പുരുഷനും വനിതക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടായിരിക്കും. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും. മികച്ച യുവജന ക്ലബുകള്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗ്ഗ യുവജനങ്ങള്‍ക്ക് മുന്‍തൂക്കമുള്ള യുവ ക്ലബുകള്‍ക്കും ജില്ലാ-സംസ്ഥാന തലങ്ങളില്‍ അവാര്‍ഡുണ്ടായിരിക്കും.  അപേക്ഷകള്‍ മാര്‍ച്ച് 31 നകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യൂത്ത് സെന്റര്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കിഴക്കേത്തല പി.ഒ,  മലപ്പുറം  എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നകം നല്‍കണം. മാര്‍ഗ്ഗ നിര്‍ദേശങ്ങളും അപേക്ഷാ ഫോറവും www .ksywb .kerala .gov .in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍.0483 2960700  
 

date