വെളിച്ചെണ്ണ ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നടത്തി
രജിസ്റ്റര്‍ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ ഉല്പാദനം, വിതരണം, റീപാക്കിങ് എന്നിവ തടയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വെളിച്ചെണ്ണ ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നടത്തി. മലപ്പുറം പ്രശാന്ത് ഹോട്ടലില്‍ നടത്തിയ ബ്രാന്‍ഡ് രജിസ്ട്രേഷന്‍ മേളയില്‍ 150 ഓളം വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത വെളിച്ചെണ്ണകള്‍ മറ്റു ബ്രാന്‍ഡുകളിലും ഇതര സംസ്ഥാന വെളിച്ചെണ്ണ കമ്പനികളുടെ പേരിലും മറ്റു എണ്ണകളോടൊപ്പം ചേര്‍ത്തും ജില്ലയില്‍ വില്‍പ്പന നടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡുകള്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അനുമതിക്കായി സമര്‍പ്പിക്കും. മാര്‍ച്ച് 15ന് ശേഷം രജിസ്റ്റര്‍ ചെയ്യാതെ വിപണനം നടത്തുന്ന വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി. ജയശ്രീ അറിയിച്ചു. വെളിച്ചെണ്ണ മൊത്ത വിതരണക്കാരും റീ പാക്കിങ് ചെയ്യുന്നവരും ഉത്പാദക വിതരണക്കാരും മേളയില്‍ പങ്കെടുത്തു.
- Log in to post comments