Post Category
കണ്ണത്തുപാറ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തി തുടങ്ങി
കോവിഡ് 19ന്റെ സാഹചര്യത്തില്‍ കണ്ണത്തുപാറ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വീട്ടില്‍ എത്തി തുടങ്ങി. സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് അവധി നല്‍കിയെങ്കിലും ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 'ടേക്ക് ഹോം റേഷന്‍' പദ്ധതിയുടെ ഭാഗമായാണ് സാധനങ്ങള്‍ നല്‍കിയത്. അങ്കണവാടി ടീച്ചര്‍ സതിയുടെ നേതൃത്വത്തില്‍ കണ്ണത്തുപാറ ആലമ്പാടന്‍ വീട്ടിലെ ശ്രിതിലിനാണ് ആദ്യമായി സാധനങ്ങള്‍ എത്തിച്ചു നല്‍കിയത്.
അങ്കണവാടിയിലെ 26 കുട്ടികള്‍ക്കും അരി, പയര്‍, ഗോതമ്പ്, അവില്‍, കടല, എണ്ണ ശര്‍ക്കര എന്നിവ അടങ്ങിയ കിറ്റാണ് വീട്ടില്‍ എത്തിച്ചു നല്‍കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ അങ്കണവാടിയിലെ മുഴുവന്‍ കുട്ടികളുടെ വീടുകളിലും സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് സതി ടീച്ചര്‍ അറിയിച്ചു.
date
- Log in to post comments