Skip to main content

നിയുക്തി തൊഴില്‍ മേള 

    നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ ഈ മാസം 17ന് നിയുക്തി എന്ന പേരില്‍ തൊഴില്‍ മേള നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ബിരുദം, പാരാമെഡിക്കല്‍, എംബിഎ, ബി.ടെക്, എംസിഎ, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ യോഗ്യതയുള്ള ഉദേ്യഗാര്‍ഥികള്‍ക്ക് സ്വകാര്യ മേഖലയിലെ വിവിധ കമ്പനികളില്‍/സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുന്നതിന് അവസരമുണ്ട്. എസ്എസ്എല്‍സിയ്ക്ക് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ആയ, തയ്യല്‍, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് പരിഗണിക്കും.
    സ്വകാര്യ മേഖലയിലെ 100ഓളം പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഉദേ്യാഗാര്‍ഥികള്‍ ഈ മാസം 10നകം www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. കൂടുതല്‍ വിവരം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും 9846262244, 0471 2476713 എന്നീ നമ്പരുകളിലും ലഭിക്കും.                                                                    

date