ആലുവ ജനറൽ ആശുപത്രിയിൽ അവലോകന യോഗം ചേർന്നു
കാക്കനാട് : സംസ്‌ഥാനത്തു കോവിഡ് 19 ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആലുവ ജനറൽ ആശുപത്രിയിൽ അവലോകന യോഗം ചേർന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പരിശോധനക്കായി ആദ്യമെത്തിക്കുന്ന സ്ഥലമെന്ന നിലയിൽ ജനറൽ ആശുപത്രിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം ചേർന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രിയിലെ പത്തു മുറികളിൽ ആയാണ് ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുള്ളത്. ഒരു ഡോക്ടർ ഉൾപ്പടെ ഏഴു പേരാണ് ഐസൊലേഷൻ വാർഡിന്റെ ചുമതലകൾ നിർവഹിച്ചിരുന്നത്. സുരക്ഷ വസ്ത്രങ്ങൾ കൂടുതൽ സമയം ധരിച്ചു കൊണ്ട് പ്രവർത്തിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ ഡി. എം. ഓ യോട് നിർദേശിക്കുകയും കൂടുതൽ ജീവനക്കാരെ അനുവദിക്കുമെന്ന് ഡി. എം. ഓ ഉറപ്പ് നൽകി. മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഉദ്യോഗസ്ഥരെ യോഗത്തിൽ അനുമോദിച്ചു. ആശുപത്രി സൂപ്രണ്ട് പ്രസന്ന കുമാരി, ആശുപത്രി ജീവനക്കാരായ ടി. ജി അജിത, രാജി, എസ്. ഷീല, ജെസ്സി തോമസ്, ഷീല ഡേവിഡ്, എം. കെ ശാന്ത തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments