Skip to main content

കൊറോണ കൺട്രോൾ റൂം, എറണാകുളം, 13/3/20 ബുള്ളറ്റിൻ - 11.30 am

 

ജില്ലയിൽ നിന്ന് അയച്ച സാമ്പിളുകളിൽ  54 സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ആലപ്പുഴ എൻ. ഐ. വി സ്ഥിരീകരണം. 

കൊച്ചി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലെ ഒ.പി വിഭാഗത്തിൽ ഇൗ മാസം ഒൻപതിന് ശേഷം പരിശോധനയ്ക്ക് എത്തിയവർ 500. ഇന്നലെ (12/3/20) മാത്രം 64 പേരാണ് പരിശോധനയ്ക്ക് എത്തിയത്.  ജനുവരി മുതൽ ഇന്നലെ വരെ പരിശോധനയ്ക്ക് വിധേയമായത് 671 പേരാണ്.
ജില്ലയിലെ രോഗ നിരീക്ഷണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എസ്. ശ്രീദേവിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ അവലോകന യോഗം ചേർന്നു. 
ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ ഓഫീസർ ഡോ. രാകേഷ്, എറണാകുളം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസ്സർ ഡോ. ബിന്ദു വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു. കളക്ടറേറ്റ് ജീവനക്കാർക്ക് ഇന്ന് (13 - 03) ഉച്ചക്ക് 2.30 ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ക്ലാസ് നൽകും.

date