Skip to main content

കോവിഡ് 19: ആശുപത്രികളില്‍ ഐസലേഷനിലുള്ളവര്‍ക്ക്  അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം 

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കളക്ടറേറ്റിലെ പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്.

 

 

date