Skip to main content

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക്  ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു

ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 70 പേര്‍ക്ക് ജില്ലാഭരണകൂടം ഭക്ഷണസാധനങ്ങള്‍ ഇന്ന് (മാര്‍ച്ച് 12)വിതരണം ചെയ്തു. പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തുകളിലെ 70 പേര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. അരി, പഞ്ചസാര, ചെറുപയര്‍, സാനിറ്ററി നാപ്കിന്‍, ബേബി ഫുഡ്, എണ്ണ എന്നിവയാണ് കിറ്റിലുള്ളത്. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിലാണു വിതരണം നടക്കുന്നത്. 

കിറ്റുകള്‍ അവശ്യമുള്ള പഞ്ചായത്തുകളിലേക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കിറ്റുകള്‍ എത്തിക്കും. പഞ്ചായത്തിലെത്തുന്ന കിറ്റുകള്‍ പഞ്ചായത്ത് വകുപ്പും കുടുംബശ്രീ, സപ്ലൈകോ ഓഫീസറും ചേര്‍ന്നാണ് അവശ്യവസ്തുക്കള്‍ ഹോം ഐസലേഷനില്‍  കഴിയുന്നവരിലേക്ക്  എത്തിക്കുന്നത്.

ജില്ലാ ഭരണകൂടം നല്‍കുന്ന അവശ്യവസ്തുക്കള്‍ക്ക് പുറമേ സ്വകാര്യവ്യക്തികള്‍, സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവയും  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നുണ്ട്. കുന്നംന്താനം ചോയ്സ് സ്‌കൂള്‍ സ്പോണ്‍സര്‍ ചെയ്തതാണ് എഴുപത് കിറ്റുകളും.

കളക്ടറേറ്റിലെ 60 പേര്‍ അടങ്ങുന്ന കോള്‍സെന്ററില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വീടുകളില്‍ കഴിയുന്നവരില്‍ ആവശ്യമുള്ളവര്‍ക്കു ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നത്. 196 പേര്‍ക്ക് സാധനങ്ങള്‍ അവശ്യമുണ്ടെന്നു കണ്ടെത്തിയിരുന്നു. 

കോറോണ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവരാണു ഹോം ഐസലേഷനില്‍ കഴിയുന്നത്. നേരിട്ട് ഇടപഴകിയവര്‍ 28 ദിവസവും അല്ലാത്തവര്‍ 14 ദിവസവുമാണ് വീടുകളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയുന്നത്.

 

date