കോഴഞ്ചേരിയില്‍ അവശ്യവസ്തുക്കള്‍ ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുള്ള അവശ്യവസ്തുക്കള്‍ നല്‍കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി പറഞ്ഞു. കൊറോണ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു.
ആശുപത്രിയിലേക്ക് കൂടുതല്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, ഡോ.അഭിലാഷ്, സ്റ്റോര്‍ സൂപ്രണ്ട് ഡോ.സുരേഷ് കുമാര്‍, ആര്‍.എം.ഒ.ഡോ.ജീവന്‍, നഴ്‌സിംഗ് സൂപ്രണ്ട് ലതാ കുമാരി, വസന്തകുമാരി, ഹെഡ് നഴ്‌സുമാര്‍, മറ്റ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments