ഉദ്ഘാടനം ചെയ്തു
കൊച്ചി: നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തുടനീളം 'ഏർളി ആക്സസ് ടു ജസ്റ്റിസ് പ്രോട്ടോക്കോൾ' നടപ്പിലാക്കുന്നതിൻ്റെ ഉദ്ഘാടനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു. അറസ്റ്റിനു മുൻപായി ചോദ്യംചെയ്യാൻ വിളിക്കപ്പെടുന്ന വ്യക്തികളുടെ അവകാശവും അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ അവകാശങ്ങളും ആണ് ഈ പ്രോട്ടോകോളിൽ പ്രതിപാദിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ ഹാജരാകുന്ന വ്യക്തികൾക്ക് പ്രോട്ടോകോളിൻ്റെ ഭാഗമായി ആവശ്യമെങ്കിൽ സൗജന്യമായി ലീഗൽ സർവീസ് സ്ഥാപനങ്ങൾ വഴി ഒരു അഭിഭാഷകൻ്റെ സേവനത്തിന് അവകാശമുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രോട്ടോകോളിൻ്റെ പകർപ്പ് സംസ്ഥാനത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ലീഗൽ സർവീസ് സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുകുകയാണ്.
കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ സി.കെ അബ്ദുൽ റഹീം, കേരള അഡ്വക്കറ്റ് ജനറൽ സി.കെ സുധാകരപ്രസാദ്, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ, ക്രൈം ബ്രാഞ്ച് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ലക്ഷ്മി നാരായൺ ആർ, കെൽസ മെമ്പർ സെക്രട്ടറി കെ.ടി നിസാർ അഹമ്മദ്, മധ്യസ്ഥ - അനുരഞ്ജന കേന്ദ്രം ഡയറക്ടർ ജോണി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments