പത്തനംതിട്ട ജില്ല - കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.12.03.2020
പത്തനംതിട്ട ജില്ലയില്‍ ഇന്ന്(12) ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
ഇന്നത്തെ(12) സര്‍വൈലന്‍സ് അക്ടിവിറ്റികള്‍ വഴി 48 പ്രൈമറി കോണ്‍ടാക്ടുകള്‍, 256 സെക്കന്ററി കോണ്‍ടാക്ടുകള്‍ എന്നിവരെ കണ്ടെത്തുകയുണ്ടായി.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 17 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 10 പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ബീലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി തിരുവല്ലയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്.
ആകെ 28 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഒന്‍പതു പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. വീടുകളില്‍ 1237 പേര്‍ നിരീക്ഷണത്തില്‍ ആണ്.
ഇന്ന്(12) മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന രണ്ടു പേരെ ഒബ്‌സര്‍വേഷനില്‍ പ്രവേശിപ്പിച്ചു. കൂടാതെ ഇതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന 19 പേര്‍ ഒബ്‌സര്‍വേഷനില്‍ ഉണ്ട്.
സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന്(12) ഒന്‍പതു സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 63 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന്(12) രണ്ടു സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നുവരെ(12) അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 16 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 33 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കൊവിഡ്-19 രോഗബാധ സംശയിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ രോഗാവസ്ഥ വിശകലനം, ഡിസ്ചാര്‍ജ്ജ്, തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ചെയര്‍മാനായ ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ ഒരാളെക്കൂടി ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 10 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഫിറ്റ്‌നസ് സെന്ററുകള്‍, ജിം, എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുന്നത് അഭികാമ്യം ആയിരിക്കും. ദന്തല്‍ ക്ലിനിക്കുകളില്‍ അണുനശീകരണ സംവിധാനങ്ങള്‍ ശാക്തീകരിക്കണം.
കോള്‍ സെന്ററില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ പ്രകാരം വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന 64 പേര്‍ക്ക് ചികിത്സേതര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള നടപടികള്‍ സ്വീകരിച്ചു.
വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ ചികിത്സേതര ആവശ്യങ്ങള്‍ നിറവേറ്റുന്നത് സംബന്ധിച്ച് വ്യാപാരിവ്യവസായി, കേറ്ററിംഗ് യൂണിറ്റ് സംഘടനാ പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ചര്‍ച്ച നടത്തി.
ജില്ലയില്‍ മാര്‍ച്ച് 25 വരെ മൈക്രോ ഫിനാന്‍സ് പിരിവുകള്‍ നിര്‍ത്തവയ്ക്കാന്‍ തീരുമാനിച്ചു.
ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പനി, ജലദോഷം, എന്നിവയുടെ ട്രെന്‍ഡ് പരിശോധന ആരംഭിച്ചു. വരുംദിവസങ്ങളില്‍ ഇതിലൂടെ കോവിഡ്-19 ന്റെ സാമൂഹിക വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും.
ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ സ്റ്റാഫിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം നാളെ(13) മുതല്‍ പരിശീലനം നല്‍കും.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.
- Log in to post comments